
ഞാന്‍ പഠിച്ച ആദ്യാക്ഷരങ്ങളോളം പഴക്കം ഉണ്ട് ഇത്തീമ ടീച്ചറുടെ ഓര്‍മകള്‍ക്ക്. വെള്ള തുണിയും വെള്ള ഷര്‍ട്ടും ഇട്ടു മാത്രം കണ്ടിട്ടുള്ള, മറ്റുള്ളവര്‍ ഹജ്ജുമ്മ ടീച്ചര്‍ എന്ന് വിളിക്കുന്ന ഇത്തീമ ടീച്ചര്‍. സ്കൂള്‍നോട് ചാരിയുള്ള ആ ചെറിയ ഗ്രൌണ്ടിന്റെ അറ്റത്തായിരുന്നു അവരുടെ വീടും. അന്ന് ക്ലാസ്സിലെ പ്രധാന ആകര്‍ഷണം ആയിരുന്നു ഇവരുടെ പേരക്കുട്ടികള്‍ രണ്ടു പേര്. ഇവരുടെ പേരക്കുട്ടികള്‍ ആയതു മാത്രം ആയിരുന്നില്ല അവരുടെ പ്രത്യേകത. കണ്ടാല്‍ ഒരു പോലിരിക്കുന്നവര്‍, ഒരേ പോലെ വസ്ത്രം ധരിക്കുന്നവര്‍, എപ്പോഴും പരസ്പരം തോളില്‍ കയ്യിട്ടു മാത്രം കാണാന്‍ പറ്റിയിരുന്നവര്‍. അവര്‍ മാഷന്മാരുടെയും ടീചെര്മാരുടെയും കണ്ണിലുണ്ണികള്‍ ആയതു ഇത്തീമ ടീചെര്ടെ പേരമക്കള്‍ ആയതു കൊണ്ടാവാം. പക്ഷെ ഞങ്ങള്‍ക്ക് അവരോടു അസൂയ തോന്നിയത് ഇടയ്ക്കിടയ്ക്ക് ടീച്ചര്‍ അവര്‍ക്ക് കൊടുക്കുന്ന ബിസ്കറ്റ് കാരണം ആയിരുന്നു. പിന്നെ, എപ്പോഴൊക്കെയോ ജന്നലില്‍ ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടരുള്ള അവരുടെ ഉമ്മയുടെ രൂപവും. വെളുത്തു സുന്ദരിയായ അവരുടെ ഉമ്മ. എല്ലാ കുട്ടികള്‍ക്കും സുപരിചിതയായിരുന്നു അവര്‍. അതിനു കാരണവും ഉണ്ട്. അവര്‍ മക്കള്‍ക്ക് കൊണ്ട് വരുന്നതിന്റെ ഒരു പങ്കു എല്ലാര്ക്കും കിട്ടുമായിരുന്നു. അത് ചിപ്സ് ആണെങ്കിലും ഓറഞ്ച് ആണെങ്കിലും. അങ്ങിനെ ഒരര്‍ത്ഥത്തില്‍ അവിടെ ഞങ്ങളുടെ എല്ലാരുടെയും ഉമ്മ. അവരെ വിളിക്കുന്ന പോലെ ഞങ്ങളെയും മക്കളെ എന്ന് വിളിച്ചിരുന്നു ഉമ്മ.
ഇവരുടെ പേര് പറഞ്ഞില്ല അല്ലെ. ഒരാളുടെ പേര് നൌഷാദു, മറ്റയാള്‍ നഷീദ്. ( ആരാണ് നൌഷാദെന്നും നഷീദ് എന്നും ഇപ്പോഴും അറിയില്ല ). തുടക്കക്കാരന്റെ അസൂയ പിന്നീടെപ്പോഴോ മാറി. പരസ്പരം തോളില്‍ കയ്യിട്ടു നടന്നവരുടെ തോളില്‍ കയ്യിടുന്ന ഒരാള്‍ ഞാനും ആയി. അനിലും ഞാനും നൌഷാദും നഷീദും. ഞങ്ങള്‍ നാല് പേരും ആയിരുന്നു എപ്പോഴും കൂട്ട്. തമ്മില്‍ പിണഞ്ഞു ചേര്‍ന്ന് ചങ്ങല പോലെ പരസ്പരം തോളിലൂടെ കൈ ചേര്‍ത്ത് പിടിച്ചു ഞങ്ങള്‍ ആ ഉങ്ങ് മരത്തിന്റെ വേരില്‍ എത്ര ഇരുന്നിരിക്കുന്നു. ( കൊച്ചു കുട്ടികളില്‍ മാത്രം കാണുന്ന ഒരു ആത്മബന്ധത്തിന്റെ പ്രതിബിംബം ആണ് ആ തോളില്‍ കൈ ഇടല്. വലുതാവുന്നതിനനുസരിച്ച് നമ്മളിലെ ഈഗോ വളരുമ്പോള്‍ അത് അപ്രത്യക്ഷം ആവുകയും ചെയ്യുന്നു ). ഞാനും അനിലും പരസ്പരം തല്ലു പിടിക്കുന്നത് അവര്‍ രണ്ടുപേരും നോക്കി നില്ക്കുമെന്നല്ലാതെ ഒരിക്കലും ഞങ്ങളുടെ അടിപിടിയി അവര്‍ കക്ഷി ചേര്‍ന്നിട്ടില്ല.എല്ലാം മറന്നു പിറ്റേ ദിവസവും അതേ സ്ഥലത്ത് !
അത് ഞങളുടെ രണ്ടാം വര്‍ഷമായിരുന്നു. അല്പസ്വല്പം കലഹവും അതിലേറെ കളിയും ചിരിയും നിറഞ്ഞ ഒരു വര്‍ഷത്തിനു ശേഷം അതില്‍ വലിയ മാറ്റം ഒന്നും ഇല്ലാതിരുന്ന രണ്ടാം വര്‍ഷം. ഇവര്‍ക്ക് കിട്ടാറുള്ള ഇത്തീമ ടീചെര്ടെ ബിസ്കറ്റും ഇടക്കിടെയുള്ള പലഹാര സപ്ലൈയും ഒക്കെ കഴിഞ്ഞ വര്‍ഷം പോലെ ഈ വര്‍ഷവും മുടങ്ങാതെ നടക്കുന്നു. നല്ല മഴയുള്ള ഒരു ദിവസം. സാധാരണ മഴയുള്ള ദിവസങ്ങളില്‍ സ്കൂള്‍ ഉണ്ടാവാറില്ല. എന്നാലും പോയി നോക്കുന്ന പതിവുള്ളത് കൊണ്ട് പോയി നോക്കി. പ്രതീക്ഷിച്ച പോലെ സ്കൂള്‍ ഇല്ല. പക്ഷെ, സ്കൂള്‍നു മുന്നിലും ഗ്രൌണ്ടിലും നിറയെ കുടകള്‍. ചാറ്റല്‍ മഴ വക വെക്കാതെ കുട മടക്കി ആള്കൂട്ടത്തിനിടയിലൂടെ മുന്നിലെത്തി. അവിടെ, നൌഷാദും നഷീദും ! എപ്പോഴും പരസ്പരം തോളില്‍ കയ്യിട്ടു മാത്രം കണ്ടിട്ടുള്ള അവര്‍ അപ്പോഴും പരസ്പരം കെട്ടിപ്പിടിച്ചു, മേലാകെ നനഞ്ഞു ചളിയില്‍ കിടക്കുകയായിരുന്നു. തൊട്ടടുത്ത് ഞങ്ങള്‍ക്ക് ഇടക്കൊക്കെ പലഹാരം തരാറുണ്ടായിരുന്ന ആ അമ്മയും. അവര്‍ വിളറിയും വിറങ്ങലിച്ചുമിരുന്നു. രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ മാനസിക വിഭ്രാന്തിയുണ്ടായിരുന്ന ആ അമ്മ ഉറങ്ങികിടക്കുന്ന മക്കളെ എടുത്തു കിണറ്റില്‍ എറിഞ്ഞു സ്വയം ചാടി മരിക്കുകയായിരുന്നു എന്ന് പിന്നീടറിഞ്ഞു. രക്ഷപെടാന്‍ നടത്തിയ അവസാന ശ്രമം കൊണ്ടാണോ അതോ അവര്‍ മരണത്തിലും കെട്ടിപ്പിടിച്ചു കിടക്കാന്‍ തീരുമാനിച്ചതയിരിക്കുമോ..അറിയില്ല..എങ്കിലും എന്നെത്തെയും പോലെ പരസ്പരം പുണര്‍ന്നു കിടക്കുന്ന അവരുടെ രൂപം ഇന്നും ഓര്‍ക്കുന്നു.
പിറ്റേദിവസം പതിവ്പോലെ സ്കൂളില്‍. നൌഷാദിനേം നഷീദിനേം വിഴുങ്ങിയ കിണറിലെ വെള്ളം ഒരു പമ്പ് വെച്ച് പുറത്തേക്കു അടിക്കുന്നതയിരുന്നു ആ ദിവസവും മറ്റുദിവസങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം. സ്കൂളിന്റെ മുറ്റവും ഗ്രൌണ്ടും വെള്ളം ! ഇടക്കൊപ്പോഴോ ഉള്ള ഇടവേളയില്‍ കുട്ടികള്‍ ഓടി അതില്‍ വെള്ളം തട്ടിയും തേവിയും കളിക്കുന്നത് കാണാമായിരുന്നു. തിരിച്ചു വീട്ടിലേക്കു പോവാന്‍ ആ വെള്ളത്തിലേക്ക് ഇറങ്ങിയപ്പോള്‍ അതിനു നൌഷാദിന്റെം നഷീദിന്റെം ഗന്ധം തോന്നിയത് യാദ്രശ്ചികം ആയിരുന്നിരിക്കണം. പക്ഷെ ആ ദിവസത്തിന് ശേഷം ഞങ്ങള്‍ ഒരിക്കലും അവരെ രണ്ടു പേരെയും കണ്ടില്ല. കൂടെ ഇത്തീമ ടീച്ചറിനെയും..!!
10 അഭിപ്രായങ്ങൾ:
verry sad ... ente predeksha avar 2 erattakale kalliyanam kazhikunna vare story pokum ennu karuthy avar kalliyanam kazhinjal meenkarane chavitty purathakum allo athu vare alle friend ship kanu ...ennalum ethu vendayrnnu.... very sad......
ennalum love and regards
metro...
............ onnum ila parayaan...!!!
നന്ദി..മെട്രോ..
പിന്ജ്ഹൂസേ.....എന്താ ഞാന്‍ പറയാ..
ഇത്തീമ ടീച്ചറെ വായിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഒരു തലമുറയെ തന്നെ ‘വളര്‍ത്തിയെടുത്ത’ ജാനു ടീച്ചറെ ഓര്‍ത്തുപോയി. താഴേക്ക് വായിച്ചപ്പോള്‍ ഒന്നും പറയാനാവുന്നില്ല.
ആശംസകൾ!
നന്ദി മുജീബ്, പ്രശാന്ത്
പക്ഷെ ആ ദിവസത്തിന് ശേഷം ഞങ്ങള്‍ ഒരിക്കലും അവരെ രണ്ടു പേരെയും കണ്ടില്ല. കൂടെ ഇത്തീമ ടീച്ചറിനെയും..!!
അവര്‍ മരിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ. പിന്നെ അവസാനം ഇങ്ങനെ നിര്‍ത്തണമായിരുന്നോ. കൊള്ളാം വായിച്ചാല്‍ ഒഴുക്കുണ്ട്.
ഇനിയും എഴുതുക. വരാന്‍ അല്പം വൈകി. എല്ലാവരുടെയും രചനകള്‍
എത്തി നോക്കുക. അപ്പോള്‍ ഇങ്ങോട്ടു വരാനുള്ള വഴി തുറക്കും
parayn onnumilla........ noushadum.... nasheedum.....
List your Blog for free in Malayalam Blog Directory Powered By Malayalam Songs
കമന്റ് പോസ്റ്റാന്‍ ലേശം വൈകി ...ക്ഷമിക്കുക....നന്നായിട്ടുണ്ട്..
എഴുത്ത് നിര്‍ത്തരുത്.....
മീന്റെ ശൈലി മനോഹരാണ്...
എല്ലാവിധ ആശംസകളും!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ